city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് ശനിയാഴ്ച സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്; 6 പേരുടെ ഉറവിടം ലഭ്യമായില്ല, 33 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2588


കാസര്‍കോട്:  (www.kasargodvartha.com 08.08.2020) ജില്ലയില്‍ ശനിയാഴ്ച 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70  പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 536  സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 
കാസര്‍കോട്ട് ശനിയാഴ്ച സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 70 പേര്‍ക്ക്; 6 പേരുടെ ഉറവിടം ലഭ്യമായില്ല, 33 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2588

1212 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 267 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 349 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  33 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 33 പേര്‍ രോഗമുക്തരായി. 

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേര്‍ക്ക്

കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേര്‍ക്ക്. ഇതില്‍ 1476 പേര്‍ ഇതുവരെയായി രോഗവിമുക്തരായി. നിലവില്‍ ചികിത്സയില്‍ ഉള്ളത് 1103 പേരാണ്.


Keywords: Kasaragod, Trending, News, Kerala, COVID19, Test, 70 COVID cases through in contact Kasaragod
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia