കളിക്കുന്നതിനിടെ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങളായ മൂന്ന് കുട്ടികളില്‍ ഇളയ പെണ്‍കുട്ടി മരിച്ചു
Apr 17, 2020, 10:49 IST
ചെര്‍ക്കള: (www.kasargodvartha.com 17.04.2020) വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ പുല്ലില്‍ നിന്ന് തീ പടര്‍ന്ന് ഗുരുതരമായി പെള്ളലേറ്റ മൂന്ന് സഹോദരങ്ങളില്‍ ഇളയ പെണ്‍കുട്ടി മരിച്ചു. നെല്ലിക്കട്ട ജുമാ മസ്ജിദിന് സമീപത്തെ എ ടി താജുദ്ദീന്‍ നിസാമി - ത്വയിബ ദമ്പതികളുടെ മക്കളില്‍ ഇളയവളായ ഫാത്വിമ (ഏഴ്) യാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ സഹോദരങ്ങളായ അബ്ദുല്ല, മുഹമ്മദ് ആസിഖ് എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. ആദ്യം ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്ക് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഫാത്വിമയ്ക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. സഹോദരങ്ങള്‍ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പെട്ടെന്ന് തീപ്പിടിക്കുന്ന വസ്ത്രം ധരിച്ചതിനാലാണ് ഫാത്വിമയ്ക്ക് കൂടുതല്‍ പൊള്ളലേല്‍ക്കാനിടയായത്. വീട്ടുമുറ്റത്ത് നിര്‍മ്മിച്ച മഴകുഴിയില്‍ ഏണിയിലൂടെ ഇറങ്ങി കളിക്കുന്നതിനിടയില്‍ ഇതിനകത്തുണ്ടായിരുന്ന പുല്ലില്‍ നിന്ന് തീ പടര്‍ന്നാണ് പൊള്ളലേറ്റത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, Death, Cherkala, Children, fire, 7 year old died after burn injury
< !- START disable copy paste -->