കാസര്‍കോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച എല്ലാവരും വിദേശത്തു നിന്നെത്തിയവര്‍; 13 പേര്‍ക്ക് രോഗമുക്തി
Jul 3, 2020, 18:28 IST
കാസര്‍കോട്: (www.kasargodvartha.com 03.07.2020) കാസര്‍കോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച എല്ലാവരും വിദേശത്തു നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 19 ന് ദുബൈയില്‍ നിന്നെത്തിയ 60 വയസുകാരന്‍, കുവൈത്തില്‍ നിന്നെത്തിയ 38 വയസുകാരന്‍, ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തിയ 27 വയസുകാരന്‍, ജൂണ്‍ 28 ന് ദുബൈയില്‍ നിന്നു വന്ന 25 വയസുകാരന്‍, ജൂണ്‍ 30 ന് മസ്‌കറ്റില്‍ നിന്നെത്തിയ 31 വയസുകാരന്‍, ജൂണ്‍ 30 ന് ഒമാനില്‍ നിന്നു വന്ന 55 വയസുകാരന്‍, ജൂണ്‍ 30 ന് സൗദിയില്‍ നിന്ന് വന്ന 29 വയസുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കാസര്‍കോട് മെഡിക്കല്‍ കോളേജ്, പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6901 പേര്‍
വീടുകളില്‍ 6556 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 345 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6901 പേരാണ്. പുതിയതായി 335 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 292 പേരുടെ സാമ്പിളുകള്‍ പരിേശാധനയ്ക്ക് അയച്ചു. 526 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 531 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 7 Covid positive case in Kasaragod