city-gold-ad-for-blogger

കാസര്‍കോടിന് ആശ്വാസത്തിന്റെ ദിവസങ്ങള്‍; മൂന്നു ദിവസത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം, ചൊവ്വാഴ്ച 6 പേര്‍ക്ക് കൂടി രോഗം ഭേദമായി

കാസര്‍കോട്: (www.kasargodvartha.com 14.04.2020) കാസര്‍കോടിന് ആശ്വാസത്തിന്റെ ദിവസങ്ങള്‍. മൂന്നു ദിവസത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണ്. ചൊവ്വാഴ്ച ആറു പേര്‍ക്ക് കൂടി രോഗം ഭേദമായി. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേര്‍ക്കും, പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാലു പേര്‍ക്കുമാണ് രോഗം ഭേദമായത്.

ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയ 47 വയസുകാരനാണ്. മാര്‍ച്ച് 21നാണ് ഇയാള്‍ ദുബൈയില്‍ നിന്നുമെത്തിയത്. 23 ദിവസത്തിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കണ്ണൂരില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

കാസര്‍കോടിന് ആശ്വാസത്തിന്റെ ദിവസങ്ങള്‍; മൂന്നു ദിവസത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം, ചൊവ്വാഴ്ച 6 പേര്‍ക്ക് കൂടി രോഗം ഭേദമായി


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, 6 patients cured from Covid in Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia