കാസര്‍കോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 49 പേരില്‍ 35 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; ഉറവിടം അറിയാത്ത ഒരാള്‍, ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും കോവിഡ്
Aug 14, 2020, 22:43 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2020) ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്.
മഞ്ചേശ്വരം പഞ്ചായത്തിലെ 34 കാരിയാണ് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക. മധൂര്‍ പഞ്ചായത്തിലെ 47 കാരനാണ് ഉറവിടം ലഭ്യമല്ലാത്ത ആള്‍.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5171 പേര്‍
വീടുകളില്‍ 3860 പേരും സ്ഥാപനങ്ങളില്‍ 1311 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5171 പേരാണ്. പുതിയതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 986 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 898 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 238 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 51 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Keywords: Kasaragod, Kerala, News, COVID-19, Health-Department, Top-Headlines, Trending, 49 Covid cases in Kasaragod