ഒമാനില്‍ 451 പേര്‍ക്ക് കൂടി കോവിഡ്; 15 മരണം
മസ്‌കത്ത്: (www.kasargodvartha.com 21.10.2020) ഒമാനില്‍ ബുധനാഴ്ച 451 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 111,484 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് പതിനഞ്ച് പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ആകെ 1137 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനില്‍ 418 പേര്‍ക്കാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 97367ലെത്തി. 87.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 480 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 198 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Keywords: Muscat, News, Gulf, World, Top-Headlines, Death, COVID-19, Trending, health, Treatment, hospital, 451 new covid cases, 15 deaths reported in Oman