കാസര്‍കോട്ട് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ പിഞ്ചുകുഞ്ഞും; എല്ലാവരും വിദേശത്തു നിന്നെത്തിയവര്‍
Jul 8, 2020, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 08.07.2020) ജില്ലയില്‍ ജൂലൈ എട്ടിന് ബുധനാഴ്ച നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ നാലിന് സൗദിയില്‍ നിന്ന് വന്ന 55 വയസുള്ള സ്ത്രീ, ഇവരുടെ പേരക്കുട്ടിയായ ഒരു വയസുള്ള ആണ്‍കുഞ്ഞ്, ജൂണ്‍ 24 ന് കുവൈത്തില്‍ നിന്ന് വന്ന 39 വയസുകാരന്, ഒമാനില്‍ നിന്നു വന്ന 49 വയസുകാരന് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ഉദയഗിരി സി എഫ് എല്‍ ടി സി, കാസര്‍കോട് മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് ഒമ്പത് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6513 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 315 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6828 പേരാണ്. പുതിയതായി 353 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 498 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 818 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 562 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 4 covid positive cases in kasaragod