city-gold-ad-for-blogger

ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മകള്‍ക്കും മറ്റു രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

മംഗളൂരു: (www.kasargodvartha.com 07.05.2020) ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മകള്‍ക്കും മറ്റു രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മരിച്ച ബണ്ട്വാള്‍ സ്വദേശിനിയുടെ 16 കാരിയായ മകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ബോളൂര്‍ സ്വദേശിനികളായ 11 കാരിക്കും 38 കാരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പടീല്‍ ഫസ്റ്റ് ന്യൂറോ ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിച്ച സ്ത്രീയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കോവിഡ് പിടിപെട്ടതെന്നാണ് വിലയിരുത്തല്‍ .

മൊത്തം 13 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ജില്ലാ സര്‍ക്കാര്‍ വെന്‍ലോക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതുവരെ 28 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ മരണപ്പെട്ടു. 12 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഓറഞ്ച് സോണിലുള്ള ജില്ലയില്‍ കഴിഞ്ഞ ദിവസം വന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മൂന്നാംനാളാണ് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മകള്‍ക്കും മറ്റു രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു


Keywords:  Mangalore, Karnataka, News, COVID-19, Case, Top-Headlines, Trending, 3 more covid positive cases in Dakshina Kannada
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia