കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് 3 പേര്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടു; ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത് 1930 പേര്‍
Apr 29, 2020, 20:07 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2020) കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ബുധനാഴ്ച മൂന്നു പേര്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 13 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. രണ്ടു പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകനും 29 വയസുകാരനായ യുവാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ജില്ലയില്‍ 1930 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1901 പേരും ആശുപത്രികളില്‍ 29 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. പുതിയതായി ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 59 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Medical College, Top-Headlines, Trending, 3 cured covid from Medical college