വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തീപൊള്ളലേറ്റ് സഹോദരങ്ങളായ മൂന്നു കുട്ടികള്‍ക്ക് ഗുരുതരം
Apr 15, 2020, 22:18 IST
ചെര്‍ക്കള: (www.kasargodvartha.com 15.04.2020) വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തീപൊള്ളലേറ്റ് സഹോദരങ്ങളായ മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആദൂര്‍ സ്വദേശിയും നെല്ലിക്കട്ട ജുമാ മസ്ജിദിന് സമീപം താമസക്കാരനുമായ എ ടി താജുദ്ദീന് നിസാമി - ത്വയിബ ദമ്പതികളുടെ മക്കളായ ഫാത്വിമ (11) അബ്ദുല്ല (ഒമ്പത്) മുഹമ്മദ് ആഷിഖ് (ഏഴ്) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
ഇവരെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിര്‍മ്മിച്ച വന്‍ കുഴിയില്‍ എണിയിലൂടെ ഇറങ്ങിക്കളിക്കുന്നതിനിടയില്‍ ഇതിനകത്തുണ്ടായിരുന്ന പുല്ലില്‍ നിന്ന് തീ പടര്‍ന്നാണ് പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ കുട്ടികളില്‍ ഫാത്വിമയുടെ നില അതീവ ഗുരുതരമാണ്. വസ്ത്രങ്ങള്‍ കത്തിയാണ് ഫാത്വിമക്ക് ഗുരുതരമായി പൊള്ളലേറ്റത്.
Keywords: Kasaragod, Kerala, news, Cherkala, Top-Headlines, Trending, fire, 3 children burned while playing
< !- START disable copy paste -->