27 വര്‍ഷം പ്രവാസജിവിതം; മടങ്ങിയെത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥി
Nov 23, 2020, 23:16 IST
ചെറുവത്തൂര്‍: (www.kasargodvartha.com 23.11.2020) ആദ്യ വോട്ട് ചെയ്ത് കുവൈത്തിലേക്ക് തിരിച്ച അബ്ദുല്‍ മുനീര്‍ കോട്ടിക്കുളം തന്റെ രണ്ടാമത്തെ വോട്ട് ചെയ്യുന്നത് തനിക്ക് തന്നെ.
മാസങ്ങള്‍ക്കുമുമ്പ് നാട്ടിലേക്ക് തിരിച്ചെത്തിയ മുനീര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി 16ാം വാര്‍ഡില്‍ നിന്ന് ചെറുവത്തൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു.
1990ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് ചെയുകയും പിന്നിട് 27 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ പലതവണ തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലുണ്ടായിരുന്നെങ്കിലും വോട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഇത്തവണ വോട്ടു ചെയ്യാന്‍ കഴിയുന്നതിനോടൊപ്പം സ്ഥാനാര്‍ത്ഥി കൂടി ആയതിന്റെ സന്തോഷത്തിലാണ് അബ്ദുല്‍ മുനീര്‍.
Keywords: Kasaragod, Cheruvathur, Kerala, News, Election, Leader, Politics, Political party, Trending, 27 years in exile; Candidate on return