കാസര്‍കോട് നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Sep 3, 2020, 19:09 IST
കാസർകോട്: (www.kasargodvartha.com 03.09.2020) കാസര്‍കോട് നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5378 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ വിദേശത്ത് നിന്നെത്തിയവരും 406 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4044 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി. നിലവില്‍ ചികിത്സയിലുള്ളത് 1292 പേരാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
മധൂര്‍- 13
കാസര്‍കോട്- 26
കയ്യൂര്‍ ചീമേനി- 2
നീലേശ്വരം- 2
കാഞ്ഞങ്ങാട്- 10
കാറഡുക്ക- 2
ബേഡഡുക്ക-1
ചെമ്മനാട്- 12
ചെങ്കള- 8
കുറ്റിക്കോല്‍- 1
മൊഗ്രാല്‍പുത്തൂര്‍- 6
ഉദുമ- 11
മടിക്കൈ- 1
പള്ളിക്കര- 6
പൈവളിഗെ- 2
അജാനൂര്‍- 6
കിനാനൂര്‍ കരിന്തളം- 1
എന്‍മകജെ- 3
മുളിയാര്‍- 5
പുല്ലൂര്‍ പെരിയ- 1
പുത്തിഗെ- 2
പടന്ന- 2
മഞ്ചേശ്വരം- 2
മംഗല്‍പാടി- 2
വോര്‍ക്കാടി-1
കുമ്പള-5
Keywords: Kasaragod, Kerala, News, COVID-19, Case, Trending, 26 COVID positive cases at Kasaragod Muncipal area