കാസർകോട്ട് ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ 20 പേർക്ക് കോവിഡ്: 44 പേര്‍ക്ക് രോഗമുക്തി
Dec 15, 2020, 18:28 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2020) ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 20 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23039 ആയി. 44 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു. നിലവില്‍ 872 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 610 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 242 ആയി.
വീടുകളില്‍ 7251 പേരും സ്ഥാപനങ്ങളില്‍ 363 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7614 പേരാണ്. പുതിയതായി 258 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 135 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 342 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 15 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
ചെമ്മനാട്-1
ചെങ്കള-1
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-2
കള്ളാര്‍-1
കോടോംബേളൂര്‍-1
മുല്‍യാര്‍-1
പടന്ന-1
പള്ളിക്കര-2
പുല്ലൂര്‍ പെരിയ-7
തൃക്കരിപ്പൂര്‍-1
വെസ്റ്റ് എളേരി-1
ചൊവ്വാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍
ബളാല്‍-1
ബേഡഡുക്ക-1
ചെമ്മനാട്-3
ഈസ്റ്റ് എളേരി-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-4
കോടോം ബേളൂര്‍-2
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-2
മടിക്കൈ-1
മഞ്ചേശ്വരം-1
നീലേശ്വരം-3
പള്ളിക്കര-5
പനത്തടി-3
പുല്ലൂര്‍ പെരിയ-5
ഉദുമ-1
വെസ്റ്റ് എളേരി-4
Keywords: Kerala, News, Kasaragod, Top-Headlines, Trending, COVID-19, Corona, Test, Report, 20 Contact COVID cases at Kasaragod; 44 COVID negative cases.
< !- START disable copy paste --> 






