കാസര്‍കോട് ജില്ലയിലെ 2 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി
Jun 12, 2020, 18:31 IST
കാസര്‍കോട്: (www.kasargodvartha.com 12.06.2020) കാസര്‍കോട് ജില്ലയിലെ രണ്ട് പ്രദേശങ്ങളടക്കം സംസ്ഥാനത്ത് 14 സ്ഥലങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് ജില്ലയിലെ പൈവളികെ, പിലിക്കോട് പ്രദേശങ്ങളെയും എറണാകുളം ജില്ലയിലെ കൊച്ചിന്‍ കോര്‍പറേഷന്‍, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ എന്നിവയെയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്.
പുതുതായി ഒമ്പത് സ്ഥലങ്ങളെ കൂടി ഹോട്ട് സ്പോട്ടില്‍ ഉള്‍പെടുത്തി. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, District, 2 removed from Hot spot list