മംഗളൂരുവില്‍ 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഉഡുപ്പിയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ട 54കാരനും കോവിഡ്
May 18, 2020, 15:08 IST
മംഗളൂരു: (www.kasargodvartha.com 18.05.2020) മംഗളൂരുവില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മംഗളൂരുവിലെത്തിയ യുവതിക്കും ജെപ്പു പട്ന സ്വദേശിയായ 31കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സര്‍ക്കാര്‍ പാസില്‍ മെയ് 14നാണ് മംഗളൂരു യെയാദി സ്വദേശിയായ 34കാരി മുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. യുവതിയുടെ ഭര്‍ത്താവും കുട്ടിയും ക്വാറന്റൈനിലാണ്. ഇതോടെ ദക്ഷിണകന്നഡ ജില്ലയില്‍ കോവിഡ് ബാധിതരുടെ മൊത്തം എണ്ണം 52 ആയി. ഇതില്‍ അഞ്ചുപേര്‍ മരണപ്പെടുകയും 16 പേര്‍ അസുഖം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. 31 പേര്‍ ചികിത്സയിലുണ്ട്.
അതേസമയം മഹാരാഷ്ട്രയില്‍ നിന്ന് ഉഡുപ്പിയിലെത്തി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മെയ് അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നെത്തി കുന്താപുരയില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് 54കാരനാണ് മെയ് 14ന് മണിപ്പാല്‍ കെ എം സി ആശുപത്രിയില്‍ മരിച്ചത്. ക്വാറന്റൈനില്‍ കഴിയുകയായിരുന്നതിനാല്‍ പരിശോധിച്ചപ്പോഴാണ് കോവിഡ് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്.

Keywords: Mangalore, Karnataka, News, COVID-19, Udupi, Top-Headlines, Trending, 2 more covid cases in Mangaluru