കാസർകോട്ട് 198 പേർക്ക് കോവിഡ് നെഗറ്റീവ്; ചെമ്മനാട്ടെ 51 പേർക്ക് രോഗം ഭേദമായി
Aug 28, 2020, 18:43 IST
കാസർകോട്: (www.kasargodvartha.com 28.08.2020) ജില്ലയിൽ വെള്ളിയാഴ്ച 198 പേർക്ക് കോവിഡ് നെഗറ്റീവായി. ഏറ്റവും കൂടുതൽ രോഗവിമുക്തർ ചെമ്മനാട് പഞ്ചായത്തിൽ നിന്നാണ്. 4682 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 536 പേര്‍ വിദേശത്ത് നിന്നെത്തിയവരും 387 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3406 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 34 ആയി.
കോവിഡ് നെഗറ്റീവായവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്കുകൾ
അജാനൂരിലെ 10 പേർ, ബെളളൂരിലെ ഒരാൾ, ചെമ്മനാടിലെ 51 പേർ, ചെങ്കളയിലെ 2 പേർ, ചെറുവത്തൂരിലെ 11 പേർ, കള്ളാറിലെ 2 പേർ, കാഞ്ഞങ്ങാട്ടെ 18 പേർ, കാറടുക്കയിലെ 2 പേർ ,കാസർകോട്ടെ 14 പേർ, കയ്യൂർ-ചീമേനിയിലെ 2 പേർ, കോടോം-ബേളൂരിലെ ഒരാൾ, കുമ്പടാജെയിലെ 5 പേർ ,കുമ്പളയിലെ 8 പേർ, മധൂരിലെ 3 പേർ, മടിക്കൈയിലെ 2 പേർ, മഞ്ചേശ്വരത്തെ 5 പേർ, മീഞ്ചയിലെ ഒരാൾ, നീലേശ്വരത്തെ 14 പേർ, മൊഗ്രാൽപുത്തൂരിലെ ഒരാൾ, പടന്നയിലെ 2 പേർ ,പൈവളിഗെയിലെ ഒരാൾ, പള്ളിക്കരയിലെ 8 പേർ, പനത്തടിയിലെ ഒരാൾ,എൻമകജെയിലെ 2 പേർ, പുല്ലൂർ -പെരിയയിലെ ഒരാൾ, പുത്തിഗെയിലെ 4 പേർ, തൃക്കരിപ്പൂരിലെ 6 പേർ, ഉദുമയിലെ 19 പേർ, വലിയപറമ്പയിലെ ഒരാൾ.
Keywords: Kasaragod, Kerala, News, COVID-19, Case, District, Top-Headlines, Trending, 198 COVID negative cases at Kasaragod