കാസര്‍കോട് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 18 പേര്‍
Apr 24, 2020, 21:54 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2020) വെള്ളയാഴ്ച മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും അഞ്ചു പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തതോടെ ഇപ്പോള്‍ ചികിത്സയിലുള്ളത് 18 പേര്‍. 38, 14, 26 വയസുളള സ്ത്രീകള്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ടു പേരുമാണ് കോവിഡ് വിമുക്തി നേടിയത്. 89.71 ശതമാനമാണ് ആണ് ജില്ലയിലെ കൊറോണ ബാധിതരുടെ റിക്കവറി റേറ്റ്.
ജില്ലയില്‍ 2593 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 2552പേരും ആശുപത്രികളില്‍ 41 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 3617 സാമ്പിളുകളാണ് (തുടര്‍സാമ്പിള്‍ ഉള്‍പ്പെടെ) പരിശോധനക്ക് അയച്ചത്. 2923 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 393 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതുതായി ഒരാളെകൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 157 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 550 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Treatment, Top-Headlines, Trending, 18 under covid treatment in Kasaragod