കാസർകോട്ട് വ്യാഴാഴ്ച 170 പേർക്ക് കോവിഡ് നെഗറ്റീവ്
Sep 3, 2020, 19:13 IST
കാസർകോട്: (www.kasargodvartha.com 03.09.2020) ജില്ലയിൽ വ്യാഴാഴ്ച 170 പേർക്ക് കോവിഡ് നെഗറ്റീവായി. രോഗവിമുക്തി നേടിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചെമ്മനാട് പഞ്ചായത്തില്‍ നിന്നാണ് (30 പേര്‍).
ചെമ്മനാട് നിന്ന് 30 പേര്‍, കാഞ്ഞങ്ങാട് നിന്ന് 21 പേര്‍, അജാനൂരില്‍ നിന്ന് 19 പേര്‍, കാസര്‍കോട് നിന്ന് 16 പേര്‍, നീലേശ്വരത്തു നിന്ന് 12 പേര്‍, തൃക്കരിപ്പൂരില്‍ നിന്ന് ഒന്‍പത് പേര്‍, ചെറുവത്തൂരില്‍ നിന്ന് ഏഴു പേര്‍, മംഗല്‍പ്പാടി, കയ്യൂര്‍ -ചീമേനി, വലിയപറമ്പ ആറുപേര്‍ വീതം, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍, പടന്ന, കുമ്പള നാല് പേര്‍ വീതം, വോര്‍ക്കാടി നിന്ന് മൂന്ന് പേര്‍, ഉദുമ,കിനാനൂര്‍-കരിന്തളം, പള്ളിക്കര, പുത്തിഗെ, കോടോം-ബേളൂര്‍, മധൂരില്‍ നിന്ന് രണ്ട് പേര്‍ വീതം, മഞ്ചേശ്വരം, പൈവളിഗെ, മീഞ്ച, ദേലമ്പാടി, കാറഡുക്ക, പിലിക്കോട്, മടിക്കൈയില്‍ നിന്ന് ഒരാള്‍ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വ്യാഴാഴ്ചയുടെ രോഗവിമുക്തരുടെ കണക്ക്.
Keywords: Kasaragod, Kerala, News, COVID-19, Case, Trending, 170 COVID negative cases at Kasaragod