കാസർകോട്ട് തിങ്കളാഴ്ച 135 പേര്‍ക്ക് കോവിഡ് മുക്തി
Sep 14, 2020, 19:24 IST
കാസർകോട്: (www.kasargodvartha.com 14.09.2020) ജില്ലയില്‍ തിങ്കളാഴ്ച 135 പേര്‍ക്ക് രോഗം ഭേദമായി. രോഗവിമുക്തി നേടിവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അജാനൂര്‍ പഞ്ചായത്തില്‍ നിന്നാണ് (21 പേര്‍).
വീടുകളില്‍ 4052 പേരും സ്ഥാപനങ്ങളില്‍ 1236 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. പുതിയതായി 557 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 243 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 47 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
512 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 131 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 195 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
രോഗം ഭേദമായവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്.
കാഞ്ഞങ്ങാട് -16
അജാനൂര്‍ - 21
പള്ളിക്കര-5
പുല്ലൂര്‍-പെരിയ-6
ചെങ്കള-1
മംഗല്‍പ്പാടി-1
മുളിയാര്‍-12
കാസര്‍കോട് -17
മധൂര്‍-2
ചെമ്മനാട്-5
ദേലമ്പാടി-5
കള്ളാര്‍-4
കുറ്റിക്കോല്‍-2
പിലിക്കോട്-1
കയ്യൂര്‍-ചീമേനി-6
ചെറുവത്തൂര്‍ -3
പടന്ന-1
ഉദുമ-4
ഈസ്റ്റ്-എളേരി-2
കുമ്പള-2
മടിക്കൈ-3
നീലേശ്വരം-7
കിനാനൂര്‍ -കരിന്തളം-3
കോടോം-ബേളൂര്‍-3
വലിയപറമ്പ-1
വെസ്റ്റ്-എളേരി-1
ആലക്കോട്-1(കണ്ണൂര്‍)
Keywords: Kerala, News, Kasaragod, COVID-19, Corona, Treatment, Hospital, Trending, Top-Headlines, 135 COVID negative cases at Kasaragod.