കടുത്ത ആശങ്കയില്‍ കാസര്‍കോട്; ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 107 പേരില്‍ 104 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ, ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, ഉറവിടമറിയാത്ത 9 കേസുകളും
Jul 26, 2020, 18:51 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2020) ജില്ലയില്‍ കോവിഡ് വ്യാപിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 107 പേരില്‍ 104 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ്. കര്‍ണാടകയില്‍ നിന്ന് വന്ന ഒരാള്‍ക്കും വദേശത്തു നിന്ന് വന്ന രണ്ടു പേര്‍ക്കും കോവിഡ് പോസിറ്റീവായി. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഞായറാഴ്ചത്തേത്. 104 പേരില്‍ ഉറവിടമറിയാത്ത ഒമ്പത് കേസുകളും ഉള്‍പെടുന്നു.
ചികിത്സയിലുള്ള 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. സ്ഥാപനങ്ങളിലും വീടുകളിലുമായി 3836 പേരും ആശുപത്രികളില്‍ 550 പേരുമുള്‍പ്പെടെ 4386 പേരാണ് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ ഇതുവരെ 1438 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 753 പേര് രോഗമുക്തി നേടി. അഞ്ച് പേര് മരണപ്പെട്ടു. 680 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Keywords: Kasaragod, News, Kerala, COVID-19, Trending,107 Covid positive cases in Kasaragod