കാസര്‍കോടിന്റെ ആശങ്കയ്ക്ക് തെല്ലൊരാശ്വാസം; കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 10 പേരുടെ പരിശോധനാഫലം നെഗറ്റീവ്
May 17, 2020, 18:02 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2020) കാസര്‍കോടിന്റെ ആശങ്കയ്ക്ക് അല്‍പം ആശ്വാസം. കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവത്തകനുമായ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതില്‍ മൂന്ന് ഡോക്ടര്‍മാരും ഉള്‍പെടും. പൊതുപ്രവര്‍ത്തകന്‍ കൊണ്ടുപോയ രോഗിയുടെ ഫലവും നെഗറ്റീവാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുന്ന 25 പേരുടെ സാമ്പിളുകളില്‍ പത്ത് പേരുടെ ഫലമാണ് വന്നത്.
കൊവിഡ് സ്ഥിരീകരിച്ച ആളുമായി നേരിട്ട് ബന്ധപ്പെടാത്ത കുട്ടികള്‍ക്ക് രോഗം ബാധിച്ചത് വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന ബന്ധുവിനെ കൂട്ടിക്കൊണ്ടുവന്ന ശേഷം ക്വാറന്റൈനില്‍ പോകാതെ പലയിടങ്ങളും സന്ദര്‍ശിച്ചത് വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 10 from Kasaragod Covid test negative