കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച 10 പേരില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴി; 16 പേര് രോഗമുക്തി നേടി
Jul 1, 2020, 18:35 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2020) ജില്ലയില്‍ ബുധനാഴ്ച പത്ത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര് വിദേശത്തു നിന്നു വന്നവരും മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തിയ 33 വയസുകാരന്, ജൂണ്‍ 19 ന് ഒമാനില്‍ നിന്നെത്തിയ 27 വയസുകാരന്, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 51 വയസുകാരി, ജൂണ്‍ 24 ന് കുവൈത്തില്‍ നിന്നെത്തിയ 27 വയസുകാരന്, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നെത്തിയ 35 വയസുകാരന്, ജൂണ്‍ 17 ന് ഷാര്‍ജയില്‍ നിന്നെത്തിയ 58 വയസുകാരന്, ജൂണ്‍ 26 ന് മംഗളൂരുവില്‍ നിന്നെത്തിയ 39 വയസുകാരന്, ജൂണ്‍ 14 ന് യു പിയില്‍ നിന്ന് ട്രെയിനില്‍ വന്ന 30 വയസ്സുകാരന്, ജൂണ്‍ 24 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ വന്ന 45 വയസുകാരന് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. സമ്പര്‍ക്കത്തിലൂടെ 67 വയസുകാരനും കോവിഡ് സ്ഥിരീകരിച്ചു.
16 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 16 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായത്. വീടുകളില്‍ 6783 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 418 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7201 പേരാണ്. പുതിയതായി 541 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 376 പേരുടെ സാമ്പിളുകല്‍ പരിേശാധനയ്ക്ക് അയച്ചു. 578 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, news, COVID-19, Top-Headlines, Trending, 10 covid positive cases in Kasaragod
< !- START disable copy paste -->