തനിമയും പാരമ്പര്യവും ഇല്ലാത്ത കലകള്‍ പുരോഗമനമല്ല: മന്ത്രി അനില്‍കുമാര്‍
Oct 9, 2011, 16:40 IST
സ്വലാത്ത് നഗര്‍ (മലപ്പുറം): നാടിന്റെ തനിമയും പാരമ്പര്യവും മാറ്റിവെച്ച്കൊ ണ്ടുള്ളകലകള്‍പുരോഗമനമല്ലെന്ന് ടൂറിസം പിന്നാക്ക ക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വലാത്ത്‌നഗര്‍ (മലപ്പുറം): എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യോത്സവ് അവാര്‍ഡിന് ബാലകൃഷ്ണന്‍ വളളിക്കുന്ന് അര്‍ഹനായി.മാപ്പിള സാഹിത്യ രംഗത്തെ സമഗ്രസംഭാവനയാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.മാപ്പിളകലകളെയും സാഹിത്യത്തെയും കുറിച്ച് ഒട്ടേറെ പഠന പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വളളിക്കുന്ന് ഈ മേഖലയില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവ് വേദിയില്‍ രിസാല വാരിക ചീഫ് എഡിറ്റര്‍ സുലൈമാന്‍ സഖാഫി മാളിയേക്കലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
22,222 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങിയതാണ് അവാര്‍ഡ്. തിരുവനന്തപുരത്ത് നവംബറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.ഡോ. ഹുസൈന്‍ രണ്ടത്താണി, ഖാസിം ഇരിക്കൂര്‍, എ.കെ. അബ്ദുല്‍ മജീദ്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എസ്. ശറഫുദ്ധീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
നമ്മുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കുന്നതാകണം കലയും സാഹിത്യവും. എസ് എസ് എഫ് സാഹിത്യോത്സവുകള്‍ അത്തരത്തിലുളളതാണ്. ഇവിടെ മാത്രമാണ് ശാന്തമായ അന്തരീക്ഷം കാണാന്‍ കഴിയുന്നത്. ഈ ശാന്തത തന്നെയാണ് സാഹിത്യോത്സവുകളുടെ വിജയവും. വരും കാലങ്ങളില്‍ നാടിന്റെ ധാര്‍മിക ഉത്സവായി സാഹിത്യോത്സവുകള്‍ മാറും. കലാരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് ഇന്ന് സാധ്യതകള്‍ ഏറെയാണ്. ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പിന് നേതൃത്വം നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം.
ഇതിന് വേണ്ടിയായിരിക്കണം കലകളെ ഉപയോഗപ്പെടുത്തേണ്ടത് കലകള്‍ വിദ്യാര്‍ഥികളില്‍ ധാര്‍മികബോധം വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന തരത്തിലുളളതാകണമെന്നും അദ്ദേഹം പറഞ്ഞു.
എസ്. എസ്. എഫിലൂടെ കടന്ന് വരുന്നവര്‍ ധാര്‍മിക ബോധമുളളവരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങള്‍ എസ.് എസ.് എഫിലൂടെ പിറവിയെടുത്തിട്ടുണ്ട് ലഹരിക്കെതിരെയും സാംസ്‌കാരിക അധിനിവേശത്തിനെതിരെയുമെല്ലാം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. മുദ്രാവാക്യത്തിലൊങ്ങുങ്ങാതെ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇതിന്റെ ദൂഷ്യവശങ്ങള്‍ എത്തിക്കുന്നതില്‍ സംഘടന വിജയിച്ചതായും അദ്ദേഹം പറഞ്ഞു.
എസ്എസ്എഫ് പ്രഥമ സാഹിത്യോത്സവ് അവാര്‍ഡ് ബാലകൃഷ്ണന്‍ വളളിക്കുന്നിന്
എസ്. എസ്. എഫിലൂടെ കടന്ന് വരുന്നവര്‍ ധാര്‍മിക ബോധമുളളവരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങള്‍ എസ.് എസ.് എഫിലൂടെ പിറവിയെടുത്തിട്ടുണ്ട് ലഹരിക്കെതിരെയും സാംസ്‌കാരിക അധിനിവേശത്തിനെതിരെയുമെല്ലാം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. മുദ്രാവാക്യത്തിലൊങ്ങുങ്ങാതെ സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ഇതിന്റെ ദൂഷ്യവശങ്ങള്‍ എത്തിക്കുന്നതില്‍ സംഘടന വിജയിച്ചതായും അദ്ദേഹം പറഞ്ഞു.
എസ്എസ്എഫ് പ്രഥമ സാഹിത്യോത്സവ് അവാര്‍ഡ് ബാലകൃഷ്ണന്‍ വളളിക്കുന്നിന്
സ്വലാത്ത്‌നഗര്‍ (മലപ്പുറം): എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യോത്സവ് അവാര്‍ഡിന് ബാലകൃഷ്ണന്‍ വളളിക്കുന്ന് അര്‍ഹനായി.മാപ്പിള സാഹിത്യ രംഗത്തെ സമഗ്രസംഭാവനയാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.മാപ്പിളകലകളെയും സാഹിത്യത്തെയും കുറിച്ച് ഒട്ടേറെ പഠന പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വളളിക്കുന്ന് ഈ മേഖലയില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവ് വേദിയില്‍ രിസാല വാരിക ചീഫ് എഡിറ്റര്‍ സുലൈമാന്‍ സഖാഫി മാളിയേക്കലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
22,222 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങിയതാണ് അവാര്‍ഡ്. തിരുവനന്തപുരത്ത് നവംബറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.ഡോ. ഹുസൈന്‍ രണ്ടത്താണി, ഖാസിം ഇരിക്കൂര്‍, എ.കെ. അബ്ദുല്‍ മജീദ്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എസ്. ശറഫുദ്ധീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
Keywords: SSF-Sahithyolsav, A.P.Anilkumar-minister, kasaragod