Alert | യാത്രക്കാർ ശ്രദ്ധിക്കുക! ഉദുമ പള്ളത്ത് കലുങ്ക് പുതുക്കിപ്പണിയുന്നത് കാരണം 3 മാസത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണം; വേഗത കുറച്ച് കടന്നുപോകണം
● 20 മീറ്റർ വീതിയിലാണ് കലുങ്ക് നിർമ്മിക്കുന്നത്.
● അപകട സാധ്യത കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
കാസർകോട്: (KasargodVartha) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഉദുമ പള്ളത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ തകര്‍ന്ന കലുങ്ക് പുനര്‍ നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബർ എട്ട് മുതൽ മൂന്ന് മാസത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ വേഗത കുറച്ച് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം 20 മീറ്റർ വീതിയിലാണ് കലുങ്ക് നിർമിക്കുന്നത്. കലുങ്ക് പുതുക്കിപ്പണിയാൻ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം അനുവദിച്ചിരുന്നു. മൂന്നു മാസം മുമ്പാണ് കലുങ്കിന്റെ മുകളിൽ റോഡിൽ വൻ കുഴി രൂപപ്പെട്ടത്. അതിനുശേഷം നിരവധി വാഹനാപകടങ്ങൾ ഇവിടെ സംഭവിച്ചിരുന്നു.
കലുങ്ക് പുനർനിർമാണ പ്രവർത്തനങ്ങൾ കാരണം ഈ പാതയിലെ ഗതാഗതത്തെ ബാധിക്കും. അതിനാൽ, യാത്രക്കാർ ഈ പ്രദേശത്ത് വച്ച് വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുകയും നിശ്ചിത വേഗതയിൽ മാത്രം സഞ്ചരിക്കുകയും ചെയ്യേണ്ടതാണെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി.
#KasaragodNews #KeralaTraffic #RoadConstruction #BridgeRepair #LocalNews