city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Banned | കടലാക്രമണം: കാസർകോട്ട് തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിച്ചു; പള്ളിക്കര, ചെമ്പരിക്ക ബീച്ചിലേക്കടക്കം പ്രവേശനമില്ല

Palikkara beach
തീരദേശ പ്രദേശങ്ങളിൽ ജാഗ്രത പുലർത്തണം

കാസർകോട്: (KasargodVartha) കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട്  പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദേശം നൽകി. 

ബിആർഡിസിയുടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ബേക്കൽ പള്ളിക്കര ബീച്ച്, ഹൊസ്ദുർഗ്, കൈറ്റ് ബീച്ച്, ചെമ്പരിക്ക, അഴിത്തല, വലിയപറമ്പ, കണ്വതീർത്ഥ ബീച്ചുകൾ എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളുടെ  പ്രവേശനവും താൽക്കാലികമായി  നിർത്തിവച്ചു. 

തീരദേശ പ്രദേശങ്ങളിൽ ജാഗ്രത പുലർത്തണം

കടലാക്രമണ ബാധിത പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്കൂളുകളുടെയോ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അതത് തഹസിൽദാർമാർക്കും ക്യാമ്പുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  നിർദ്ദേശം നൽകിയിട്ടുണ്ട്. 

ജില്ലാ മെഡിക്കൽ ഓഫീസർ, തീരദേശ പോലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ അറിയിച്ചു.
 Banned

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia