city-gold-ad-for-blogger

നഗരത്തിന് സമീപത്തെ 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ 3 പേർ കൂടി അറസ്റ്റിലായി; ഇതുവരെ പിടിയിലായത് 8 പേർ

കാസർകോട്: (www.kasargodvartha.com 19.07.2021) നഗരത്തിന് സമീപത്തെ 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ അസീസ്, സുബ്ബ, വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ പിടിയിലായവരുടെ എണ്ണം ഇതോടെ എട്ടായി. അബൂബകർ, സി അബ്ബാസ്, മുഹമ്മദ് ഹനീഫ, സി എ അബ്ബാസ്, ഉസ്മാന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായ മറ്റ് അഞ്ചു പേർ.

 
നഗരത്തിന് സമീപത്തെ 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ 3 പേർ കൂടി അറസ്റ്റിലായി; ഇതുവരെ പിടിയിലായത് 8 പേർ



ഇക്കഴിഞ്ഞ ജൂൺ 26ന് റഹ്‌മത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അബൂബകർ പിടിയിലാകുന്നത്. മൂന്നാഴ്ചയ്ക്കിടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി. ഇനിയും പ്രതികൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പെൺകുട്ടിയെയും അനുജനെയും കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് പ്രദേശത്തുണ്ടായിരുന്നവർ സി അബ്ബാസിനെ പിടികൂടി പൊലീസിൽ ഏൽപിച്ചതോടെയാണ് പീഡനം വിവരം പുറത്തുവന്നതും പ്രതികൾ ഒന്നൊന്നായി പിടിയിലായതും. സഹോദരനെ ചോക്ലേറ്റും മറ്റും നൽകി കാറിലിരുത്തി പെൺകുട്ടിയെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പന്തൽ ജോലി ചെയ്യുന്ന, കേസിലെ ഒരു പ്രതി ബിരിയാണിയും മറ്റും നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. കാസർകോട് വനിതാ സ്റ്റേഷൻ കേന്ദ്രീകരിച്ച് വെവ്വേറെ കേസുകൾ റെജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തി വരുന്നത്.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുകയാണ് പെൺകുട്ടി ഇപ്പോൾ. വീട്ടിലെ ദാരിദ്യം മുതലെടുത്താണ് മധ്യവയസ്‌കരായ പ്രതികൾ സ്വന്തം മകളുടെ പോലും പ്രായമില്ലാത്ത പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് വിവരം.


Keywords:  Kasaragod, Kerala, News, Molestation, Arrest, Police, Investigation, Car, Top-Headlines, Case, Police-station, Three more arrested.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia