city-gold-ad-for-blogger

ജൂലൈ 26; അന്താരാഷ്ട്ര കണ്ടല്‍ ദിനം; 'മീനുകളുടെ നേഴ്‌സറി' ഇന്ന് അപ്രത്യക്ഷമാകുന്നുവോ?

കാസര്‍കോട്: (www.kasargodvartha.com 26.07.2020) ജൂലൈ 26 അന്താരാഷ്ട്ര കണ്ടല്‍ ദിനം. സുനാമികളെ പ്രതിരോധിക്കാനും ചുഴലിക്കാറ്റിന്റെ ശക്തി കുറയ്ക്കാന്‍ പോലും കഴിയുന്ന കണ്ടല്‍ കാടുകള്‍ ഇന്ന് മനുഷ്യന്റെ പ്രവര്‍ത്തികളാല്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 2016 മുതല്‍ ജൂലായ് 26 അന്താരാഷ്ട്ര കണ്ടല്‍ ആവാസ വ്യവസ്ഥ സംരക്ഷണ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ യുനസ്‌കോ തീരുമാനിച്ചത്.

കടല്‍ക്ഷോഭത്തിന്റെ ഈ ദിനങ്ങളില്‍ കടലില്‍ കല്ല് കൊണ്ടിട്ട് ഭിത്തി പണിയുന്നതിന് പകരം ഉപ്പുവെള്ളത്തില്‍ വളരുന്ന കണ്ടല്‍ ചെടികളാണ് നട്ടുപിടിപ്പിച്ചിരുന്നതെങ്കില്‍ തീരം ഫലപ്രദമായി സംരക്ഷിക്കപ്പെടുമായിരുന്നു. ലോകത്ത് 56 ഇനം കണ്ടലുകളുണ്ട്. അവയില്‍ 15 ഇനങ്ങള്‍ കേരളത്തിലുണ്ട്.

ജൂലൈ 26; അന്താരാഷ്ട്ര കണ്ടല്‍ ദിനം; 'മീനുകളുടെ നേഴ്‌സറി' ഇന്ന് അപ്രത്യക്ഷമാകുന്നുവോ?

പ്രകൃതിക്കു പലവിധ സഹായങ്ങളാണ് കണ്ടല്‍ച്ചെടികള്‍ നല്‍കുന്നത്. ഉപ്പുവെള്ളത്തെ വലിച്ചെടുത്ത് ശുദ്ധജലമാക്കാന്‍ ഇവയ്ക്കു കഴിയും. മാത്രമല്ല കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന സ്ഥലത്തിന് സമീപത്തെ കിണറുകളിലെ ഉപ്പുകലര്‍ന്ന വെള്ളം ശുദ്ധീകരിക്കാന്‍ സഹായിക്കും. നിരവധി ചെറുപ്രാണികളും മത്സ്യങ്ങളും മുതല്‍ കാട്ടുജീവികള്‍ വരെ വസിക്കുന്ന വലിയൊരു ആവാസ വ്യവസ്ഥ കൂടിയാണ് കണ്ടല്‍ക്കാടുകള്‍. മത്സ്യ ആവാസ വ്യവസ്ഥയുമായി വലിയ ബന്ധമാണ് കണ്ടല്‍ക്കാടുകള്‍ക്കുള്ളത്.

മീനുകളുടെ നേഴ്‌സറി എന്നും കണ്ടല്‍ കാടുകള്‍ അറിയപ്പെടുന്നു.

Keywords:  Kerala, News, Top-Headlines, Fish, Animal, Strom, Tsunami, International Mangroves Day.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia