Arrested | 'കാസർകോട് റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട സ്‌കൂടർ മോഷ്ടിച്ച് കടന്നുകളഞ്ഞു'; കണ്ണൂരിൽ മാലമോഷണ കേസിൽ പിടിയിലായി; 2 യുവാക്കൾ അറസ്റ്റിൽ; കവർന്നത് കോളജ് വിദ്യാർഥിനിയുടെ വാഹനം
Jan 5, 2024, 11:35 IST
കാസർകോട്: (KasargodVartha) റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്‌കൂടർ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കണ്ണൂരിൽ മാലമോഷണ കേസിൽ പിടിയിലായ ഇവരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ നിബ്രാസ് (27), എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ത്വാഹ (21) എന്നിവരാണ് അറസ്റ്റിലായത്.
ചെമ്മനാട്ടെ കെ നാസിറിന്റെ മകളും മംഗ്ളൂറിലെ കോളജിൽ വിദ്യാർഥിനിയുമായ കെ എൻ ഫാത്വിമയുടെ സ്‌കൂടറാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിന് രാവിലെ ആറര മണിയോടെ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്‌കൂടർ നിർത്തി കോളജിലേക്ക് ട്രെയിനിൽ പോയതായിരുന്നു വിദ്യാർഥിനി. വൈകീട്ട് 5.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് സ്‌കൂടർ മോഷണം പോയതായി അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിനിടെ കണ്ണൂർ പയ്യാമ്പലം ബീചിൽ വൃദ്ധയുടെ മാല പൊട്ടിച്ചുകടന്ന കേസിൽ പ്രതിയിലായ യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് കാസർകോട്ട് നിന്ന് സ്‌കൂടർ മോഷ്ടിച്ചതായി വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച സ്കൂടറിലായിരുന്നു നിബ്രാസും താഹയും പയ്യാമ്പലത്ത് മാല മോഷ്ടിക്കാൻ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
സ്ഥിരം കുറ്റവാളികളാണ് ഇരുവരുമെന്ന് പൊലീസ് പറയുന്നു. നിബ്രാസിനെതിരെ മോഷണമുൾപ്പെടെ ആറ് കേസുകളും ത്വാഹയ്ക്കെതിരെയുളളത് കളവ് കേസ് ഉൾപെടെ ഒൻപത് കേസുകളും വിവിധ സ്റ്റേഷനുകളിലുണ്ട്. മാലമോഷണ കേസിൽ കണ്ണൂർ ടൗൺ അറസ്റ്റ് ചെയ്ത ഇവരെ കാസർകോട് പോലീസിന് കൈമാറുകയായിരുന്നു.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Arrested, Crime, Youths arrested on vehicle theft charge. < !- START disable copy paste -->