city-gold-ad-for-blogger

Chain Snatching | സ്വർണമാല പൊട്ടിക്കാനുള്ള ശ്രമം പത്മാവതി ചെറുത്തു; കള്ളന് കിട്ടിയത് കാൽ പവൻ മാത്രം; പ്രതി സിസിടിവിയിൽ കുടുങ്ങി

ബേക്കൽ: (www.kasargodvartha.com) സാധങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തി മാല പൊട്ടിക്കാനുള്ള ശ്രമം കടയുടമയായ 59 കാരി പത്മാവതി ചെറുത്തു. രണ്ട് പവൻ സ്വർണമാലയിൽ നിന്ന് കാൽ പവൻ മാത്രമാണ് കള്ളന് കൊണ്ടുപോവാനായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തച്ചങ്ങാട് പൊടിപ്പള്ളത്ത് അനാദി കട നടത്തുകയാണ് ഗോപാലന്റെ ഭാര്യ പത്മാവതി.

Chain Snatching | സ്വർണമാല പൊട്ടിക്കാനുള്ള ശ്രമം പത്മാവതി ചെറുത്തു; കള്ളന് കിട്ടിയത് കാൽ പവൻ മാത്രം; പ്രതി സിസിടിവിയിൽ കുടുങ്ങി

വെളുത്ത സ്‌കൂടറിൽ വന്ന സുമുഖനായ 22 വയസുള്ള യുവാവാണ് ജൂസ് കുടിക്കാനും സാധനങ്ങൾ വാങ്ങാനും എന്ന വ്യാജേന കടയിലെത്തിയത്. ജൂസ് ആവശ്യപ്പെട്ട ശേഷം പത്മാവതി തിരിയുന്നതിനിടെ മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, അതിശക്തമായി തന്നെ പത്മാവതി പ്രതിരോധിച്ചു. കള്ളന് പിടിത്തം കിട്ടിയ സ്വർണമാലയിലെ ഒരു ഭാഗം മാത്രമേ പിടിച്ചെടുക്കാൻ കഴിഞ്ഞുള്ളു.

 

പത്മാവതി ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ബേക്കൽ സിഐ യുപി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിമിഷ നേരം കൊണ്ട് കുതിച്ചെത്തി പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും പിടിച്ചുപറിക്കാരന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇതിൽ കണ്ടെത്തിയ നമ്പർ വ്യാജമാണെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Chain Snatching | സ്വർണമാല പൊട്ടിക്കാനുള്ള ശ്രമം പത്മാവതി ചെറുത്തു; കള്ളന് കിട്ടിയത് കാൽ പവൻ മാത്രം; പ്രതി സിസിടിവിയിൽ കുടുങ്ങി

Keywords: News, Kasaragod, Kerala, Bekal, Chain Snatching, Thachangad, Crime, CCTV Video, Gold Chain, Police, Investigation, Youth tried to steal gold chain of woman.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia