city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | പൂഴിമണൽ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് എസ് ഐയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവിന് 15 വർഷം കഠിന തടവ്; 25000 രൂപ പിഴയും വിധിച്ചു

കാസർകോട്: (KasargodVartha) പൂഴിമണൽ കയറ്റിവന്ന പികപ് വാൻ കൊണ്ടിടിച്ച് എസ് ഐയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും 25000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ജലീലിനെ (39) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് (മൂന്ന്) എ വി ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.

Court Verdict | പൂഴിമണൽ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് എസ് ഐയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവിന് 15 വർഷം കഠിന തടവ്; 25000 രൂപ പിഴയും വിധിച്ചു

പിഴയടച്ചില്ലെങ്കിൽ 15 മാസം അധികതടവും വിധിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലിങ്കൽ എന്ന സ്ഥലത്തുവെച്ച് അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ച ബേക്കൽ എസ്ഐ ആയിരുന്ന എം രാജേഷിനെ മണൽ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
  
Court Verdict | പൂഴിമണൽ കയറ്റിവന്ന വാഹനം കൊണ്ടിടിച്ച് എസ് ഐയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവിന് 15 വർഷം കഠിന തടവ്; 25000 രൂപ പിഴയും വിധിച്ചു

ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് ഹൊസ്ദുർഗ് ഇൻസ്പെക്ടർമാരായിരുന്ന പി കെ സുധാകരൻ, ടി പി സുമേഷ് എന്നിവരും തുടർന്ന് കേസന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് യു പ്രേമനുമാണ്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂടർമാരായ കെ ബാലകൃഷ്ണൻ, ജി ചന്ദ്രമോഹൻ എന്നിവർ ഹാജരായി.


Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Court Verdict, Malayalam News, Crime, Youth sentenced to 10 years in jail for assault. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia