city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Marriage | മിർശാനയക്ക് കൂട്ടായി ഇനി മുതൽ ആസിഫിന്റെ നിറഞ്ഞ സ്‌നേഹമുണ്ട്; കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട യുവതിയെ ജീവിത സഖിയാക്കി യുവാവ്; കാസർകോട്ട് ഒരു അപൂർവ വിവാഹം

എരിയാൽ: (www.kasargodvartha.com) ഞായറാഴ്ച വൈകുന്നേരം എരിയാൽ ജുമാ മസ്‌ജിദ്‌ സാക്ഷ്യം വഹിച്ചത് വേറിട്ടൊരു വിവാഹത്തിന്. കഴുത്തിന് താഴെ ചലന ശേഷിയില്ലാതെ വീൽചെയറിലായ മിർശാനയെ യാതൊന്നും മോഹിക്കാതെ ജീവിത സഖിയാക്കി ആസിഫ് നന്മയുടെ മഹനീയ മാതൃക തീർത്തപ്പോൾ അവിടെ കൂടിയവരുടെയും മനസ് പൂത്തുലഞ്ഞു. ആർഭാടങ്ങൾ ഒന്നുമില്ലാതെ അതിഥികൾക്ക് കേകും ജൂസും നൽകി ലളിതമായിരുന്നു ചടങ്ങുകൾ.

Marriage | മിർശാനയക്ക് കൂട്ടായി ഇനി മുതൽ ആസിഫിന്റെ നിറഞ്ഞ സ്‌നേഹമുണ്ട്; കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട യുവതിയെ ജീവിത സഖിയാക്കി യുവാവ്; കാസർകോട്ട് ഒരു അപൂർവ വിവാഹം

കുമ്പള ബദ്‌രിയ നഗർ സ്വദേശിയും കമ്പാർ ബിലാൽ മസ്‌ജിദിൽ ഇമാമുമായ കരീം - തസ്‌നിയ ദമ്പതികളുടെ മകളാണ് മിർശാന. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മിർശാനയ്ക്ക് പെട്ടെന്നൊരുനാൾ കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. കാരുണ്യമതികളുടെയും മറ്റും സഹായത്തോടെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. പിന്നീടുള്ള ജീവിതം വീൽ ചെയറിലായി. ആദ്യം മൊഗ്രാൽ ഡയറി കൂട്ടായ്മയും പിന്നീട് കുമ്പള ഗ്രാമപഞ്ചായത് അംഗം അൻവർ ആരിക്കാടിയും മിർശാനയുടെ വിവരമറിഞ്ഞു വീൽചെയറുകൾ സമ്മാനിച്ചു.

വലിയൊരു ദുരന്തം ജീവിതത്തിൽ നേരിട്ടെങ്കിലും അതുകൊണ്ടൊന്നും തളരാൻ ഈ പെൺകുട്ടി തയ്യാറായിരുന്നില്ല. മികവോടെ പഠിച്ച് എസ്എസ്എൽസിയും പ്ലസ് ടുവും പൂർത്തിയാക്കുകയും ചെയ്തു. ഉപ്പയുടെയും ഉമ്മയുടെയും പൂർണ പിന്തുണയാണ് ഉയരങ്ങൾ കീഴടക്കാൻ മിർശാനയ്ക്ക് പ്രചോദനമായത്. അതിനിടയിലാണ് ചേരങ്കൈ സ്വദേശിയും പരേതനായ അബ്ദുല്ല - റാബിയ ദമ്പതികളുടെ മകനുമായ ആസിഫ് മിർശാനയുടെ കുടുംബവുമായി ബന്ധപ്പെടുന്നത്. ആസിഫ് തന്നെ ഇങ്ങോട്ട് സമീപിച്ച്, മിർശാനയെ തനിക്ക് വിവാഹം ചെയ്ത് തരുമോ എന്ന് ചോദിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് കരീം കാസർകോട് വാർത്തയോട് പറഞ്ഞു.

Marriage | മിർശാനയക്ക് കൂട്ടായി ഇനി മുതൽ ആസിഫിന്റെ നിറഞ്ഞ സ്‌നേഹമുണ്ട്; കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട യുവതിയെ ജീവിത സഖിയാക്കി യുവാവ്; കാസർകോട്ട് ഒരു അപൂർവ വിവാഹം

ആസിഫിന്റെ ചോദ്യം എല്ലാവരെയും ഞെട്ടിച്ചു. കഴുത്തിന് താഴോട്ട് ചലന ശക്തി നഷ്ടപ്പെട്ട അവളെ നിനക്ക് എങ്ങനെയാണ് ഞാൻ ഏൽപിക്കുക, നിനക്ക് നല്ല ജീവിതം കാത്തിരിപ്പുണ്ടെന്നായിരുന്നു പിതാവിന്റെ പ്രതികരണം. 'നല്ലൊരു ജീവിതം കാത്തിരിപ്പുണ്ട്. മറ്റൊരു യുവതിയെ വിവാഹം കഴിക്കൂ' എന്ന പലരുടെയും സ്നേഹത്തോടെയുള്ള ഉപദേശം കൊണ്ടൊന്നും ആസിഫ് പിന്മാറാൻ തയ്യാറായില്ല. എല്ലാം തനിക്കറിയാമെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് വന്നതെന്നും തന്റെ മരണം വരെ മിർശാനയെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് ആസിഫ് ഉറപ്പ് നല്‍കി.

Marriage | മിർശാനയക്ക് കൂട്ടായി ഇനി മുതൽ ആസിഫിന്റെ നിറഞ്ഞ സ്‌നേഹമുണ്ട്; കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട യുവതിയെ ജീവിത സഖിയാക്കി യുവാവ്; കാസർകോട്ട് ഒരു അപൂർവ വിവാഹം

വീട്ടുകാരുടെയും പൂർണ പിന്തുണ തനിക്കുണ്ടെന്ന് അറിയിച്ചപ്പോൾ കരീം മൗലവി ഒടുവിൽ സമ്മതം മൂളി. ദുബൈയിൽ ജോലി ചെയ്യുകയാണ് ആസിഫ്. കല്യാണങ്ങൾ പണക്കൊഴുപ്പിന്റെ മേളകളാവുകയും സ്ത്രീധനത്തിന്റെയും മറ്റും പേരിൽ ഭാര്യയെ ദ്രോഹിക്കുന്ന ഭർത്താവിന്റെയും കുടുംബത്തിന്റെയും വാർത്തകൾ പുറത്തുവരികയും ചെയ്യുന്ന കാലത്താണ് എരിയാൽ മസ്‌ജിദിൽ ഇതിൽ നിന്നെല്ലാം വേറിട്ട രീതിയിലുള്ള വിവാഹ ചടങ്ങ് നടന്നത്. ബദ്‌രിയ നഗർ മസ്‌ജിദ്‌ ഖത്വീബ് യഅഖൂബ് ദാരിമി നികാഹിന് നേതൃത്വം നൽകി. വിവാഹത്തിന് ആശംസകളുമായി പ്രദേശത്തേയും മറുനാട്ടിലെയും ജനങ്ങളും സാമൂഹ്യ പ്രവർത്തകരും എത്തിയിരുന്നു.

Keywords: News, Kasaragod, Kerala, Eriyal, Marriage, Youth married disabled woman.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia