city-gold-ad-for-blogger

ചെയര്‍പേഴ്‌സണെ അപകീര്‍ത്തിപ്പെടുത്തിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് നഗരസഭ ഓഫീസ് ഉപരോധിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.09.2018) കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തുകയും, അവഹേളിക്കുകയും ചെയ്ത് ഫോണില്‍ സംസാരിച്ച മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു.

വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഓഡിയൊ ക്ലിപ്പ് പുറത്ത് വന്നത്. ഓവര്‍സിയറുടെ പരാമര്‍ഷം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും, സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്ന് ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, മുനിസിപ്പല്‍ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, ജലീല്‍ തുരുത്തി, ഫിറോസ് അഡ്ക്കത്ത്ബയല്‍, അഷ്ഫാഖ് തുരുത്തി, ഖലീല്‍ ശൈഖ്, മുജീബ് തായലങ്ങാടി, എന്‍.എം സിദ്ദീഖ്, മമ്മു ചാല, റസാഖ് ബെദിര, ബഷീര്‍ കടവത്ത്, നാസര്‍ ചാലക്കുന്ന്, ഹാരിസ് ബ്രദേര്‍സ്, ഹാരിസ് കെ.ജി, റിനാസ് മാസ്റ്റര്‍, റഷീദ് ബെദിര, ഹാഷിംപിലാത്തി, അസ്ലം അട്ക്കത്ത്ബയല്‍, ഹമീദ് ചേരങ്കൈ, ഹസൈനാര്‍ താനിയത്ത്, ഇഖ്ബാല്‍ ബാങ്കോട്, സമദ് കൊല്ലമ്പാടി, റഷീദ് ബെദിര, ഹസൈന്‍ തളങ്കര, ഫിറോസ് കടവത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചെയര്‍പേഴ്‌സണെ അപകീര്‍ത്തിപ്പെടുത്തിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് നഗരസഭ ഓഫീസ് ഉപരോധിച്ചു


Keywords:  Kasaragod, Kerala, news, Top-Headlines, Youth League, Office, Kasaragod-Municipality, Youth league siege municipality office
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia