city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Youth held | കാസർകോട് നഗരത്തിൽ 969 ഗ്രാം സ്വർണക്കട്ടിയും 14 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ; പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

കാസർകോട്: (KasargodVartha) രേഖകളില്ലാത്ത 969.90 ഗ്രാം സ്വർണക്കട്ടിയും 14,12,800 രൂപയുമായി കാസർകോട് നഗരത്തിൽ യുവാവ് പൊലീസ് പിടിയിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ്‌ ഇർഫാൻ (30) ആണ് പിടിയിലായത്.
 
Youth held | കാസർകോട് നഗരത്തിൽ 969 ഗ്രാം സ്വർണക്കട്ടിയും 14 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ; പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് സി ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം പള്ളം ട്രാഫിക് ജൻക്ഷന് സമീപത്ത് നിന്നാണ് സ്വർണവും പണവുമായി യുവാവിനെ പിടികൂടിയത്. പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം.

Youth held | കാസർകോട് നഗരത്തിൽ 969 ഗ്രാം സ്വർണക്കട്ടിയും 14 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ; പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

സ്വർണത്തിന്റെയും പണത്തിന്റെയും മുഴുവൻ രേഖയും ഹാജരാക്കാൻ യുവാവിന് സമയം നൽകിയെങ്കിലും അതിന് സാധിക്കാത്തതിനാൽ പൊലീസ് തുടർ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വർണം കസ്റ്റംസിനും പണം എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും കൈമാറാനുള്ള തീരുമാനത്തിലാണ് പൊലീസ്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Investigation, Police, Malayalam News, Crime, Youth held with 969 grams of gold bars and 14 lakh rupees

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia