city-gold-ad-for-blogger

Arrested | കാസർകോട്ട് സ്ത്രീകളേയും പൊലീസിനെയും വിറപ്പിച്ച മാലക്കള്ളൻ ഒടുവിൽ പിടിയിൽ; തെളിഞ്ഞത് 13 കേസുകൾ; ലക്ഷ്യം കണ്ടത് 40 അംഗ പൊലീസ് സംഘത്തിന്റെ 3 മാസം നീണ്ട അന്വേഷണം

ബേക്കൽ: (www.kasargodvartha.com) കാസർകോട് ജില്ലയിൽ സ്ത്രീകളെയും പൊലീസിനെയും വിറപ്പിച്ച മാലക്കള്ളൻ ഒടുവിൽ പിടിയിലായി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശംനാസ് എന്ന ശംനാസ് (30) ആണ് അറസ്റ്റിലായത്. 13 മാലമോഷണം യുവാവ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Arrested | കാസർകോട്ട് സ്ത്രീകളേയും പൊലീസിനെയും വിറപ്പിച്ച മാലക്കള്ളൻ ഒടുവിൽ പിടിയിൽ; തെളിഞ്ഞത് 13 കേസുകൾ; ലക്ഷ്യം കണ്ടത് 40 അംഗ പൊലീസ് സംഘത്തിന്റെ 3 മാസം നീണ്ട അന്വേഷണം

ബേക്കൽ ഡിവൈഎസ്പി സികെ സുനിൽ കുമാർ, ബേക്കൽ ഇൻസ്‌പെക്ടർ യുപി വിപിൻ, മേൽപറമ്പ്‌ ഇൻസ്‌പെക്ടർ ഉത്തംദാസ്‌, എസ്ഐമാരായ ശ്രീജേഷ്, കെഎം ജോൺ, ഫിറോസ്, വിവിധ സ്റ്റേഷനുകളിലെ സിപിഒമാരായ ബിന്ദു, പ്രസാദ്, ഓസ്റ്റിൻ തംപി, ശ്രീജിത്, സുധീർ ബാബു, സജീഷ്, പ്രമോദ്, സനൽ, സുഭാഷ്, രഞ്ജിത്ത് ടിവി, ദീപക്, സലാം, അജിത്ത്, ശ്രീജിത്, ബിനീഷ്, നികേഷ്, ജില്ല പൊലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങളായ ലെജിത്ത്, പ്രശോബ്, ശ്യാം കുമാർ, ലിനേഷ്, അബ്ദുൽ സലീം, വിനീത്, ജ്യോതിഷ്, നിശാന്ത്, സന്തോഷ് എന്നിവർ അടങ്ങുന്ന ടീമാണ് സ്ത്രീകളുടെ പേടി സ്വപ്നമായ യുവാവിനെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തിയത്.

പിടിയിലായ ശംനാസ് നേരത്തെ രണ്ട് എംഡിഎംഎ കേസുകളിൽ പ്രതിയായിരുന്നുവെന്നും ജില്ലാ പൊലീസ് ചീഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെടുകയാണ് ശംനാസിന്റെ തന്ത്രം. മാല പൊട്ടിക്കാൻ എത്തുമ്പോൾ സ്ഥിരമായി പിൻവശത്ത് ഒരു ബാഗ് ധരിക്കാറുണ്ടായിരുന്നു. ഇതും പ്രതിയെ കണ്ടെത്താനുള്ള തുമ്പായി മാറിയിരുന്നു. യുവാവ് രണ്ട് ഇരുചക്ര വാഹനങ്ങൾ മോഷണത്തിന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മാസം പൊലീസിനെയും സ്ത്രീകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ മാല മോഷ്ടാവിനെ കണ്ടെത്താൻ 40 അംഗ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. ഒരു സംഘം സിസിടിവികൾ മാത്രമാണ് പരിശോധിച്ചത്. മറ്റൊരു സംഘം ഇരുചക്ര വാഹനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. സൈബർ സെലിന്റെ സേവനവും അന്വേഷണത്തിന് സഹായകരമായി മാറി. ചുറ്റുപാടുകൾ നിരീക്ഷിച്ച് ആരും അടുത്തൊന്നും ഇല്ലെന്ന് നിരീക്ഷിച്ച് അനുയോജ്യമാണെന്ന് ബോധ്യപ്പെട്ട ഉടനെയാണ് യുവാവ് സ്‌കൂടറിൽ പറന്നെത്തി മാല മോഷ്ടിച്ച് സ്ഥലം വിടുന്നതെന്നും ജില്ലാ പൊലീസ് മേധാവി കൂട്ടിച്ചേർത്തു.

Keywords: News, Bekal, Kasaragod, Kerala, Arrested, Crime, Police, Investigation, Youth held for chain snatching.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia