Arrested | കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ
Sep 7, 2023, 20:16 IST
കൊച്ചി: (www.kasargodvartha.com) കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാരകമായ എംഡിഎംഎയുമായി കാസർകോട് സ്വദേശി പിടിയിലായി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സലാം (27) ആണ് അറസ്റ്റിലായത്. എളമക്കര കറുകപ്പിള്ളി ഭാഗത്ത് നിന്നാണ് 69.12 ഗ്രാം എംഡിഎംഎയുമായി സലാം പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എ അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂടി പൊലീസ് കമീഷണര്‍ എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എളമക്കര പൊലീസും ചേര്‍ന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
തന്റെ കാറില്‍ മയക്കുമരുന്ന് വില്‍പനയ്ക്കായി എത്തിയപ്പോഴാണ് സലാമിനെ പിടികൂടിയതെന്നും ഇയാൾ ബെംഗ്ളൂറിൽ നിന്നും കേരളത്തിലേക്ക് കാറില്‍ മയക്കുമരുന്ന് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എളമക്കര എസ്ഐ അയിന്‍ ബാബു, എഎസ്ഐ ലാലു ജോസഫ്, എസ് സി പി ഒമാരായ സുധീഷ്, അനീഷ്, സി പി ഒ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: News, Top-Headlines, Kasaragod-News, Kerala, Kerala-News, Kochi, Kasaragod, MDMA, Crime, Arrested, Yodhav, Youth from Kasaragod arrested with MDMA.