Investigation | 'സുബിൻ രാജ് മയക്കുമരുന്ന് കടത്തിയത് മൊബൈൽ ഫോണിലെ ബാറ്ററിയുടെ സ്ഥാനത്ത് ഒളിപ്പിച്ച്'; പ്രതിയുടെ വെപ്രാളം സംശയം ജനിപ്പിച്ചെന്ന് പൊലീസ്
Sep 6, 2023, 20:43 IST
ചെറുവത്തൂർ: (www.kasargodvartha.com) ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബിൻ രാജ് (26) മയക്കുമരുന്ന് കടത്തിയത് മൊബൈൽ ഫോണിലെ ബാറ്ററിയുടെ സ്ഥാനത്ത് ഒളിപ്പിച്ചെന്ന് പൊലീസ്. പ്രതിയുടെ വെപ്രാളം സംശയം ജനിപ്പിച്ചെന്നും ചന്തേര പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
ചന്തേര ഇൻസ്പെക്ടർ ജി പി മനുരാജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10.50 മണിയോടെ പടന്ന പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് യുവാവിനെ പിടികൂടിയത്. 0.9 ഗ്രാം എംഡിഎംഎയാണ് മൊബൈൽ ഫോണിലെ ബാറ്ററി അഴിച്ചുമാറ്റി അവിടെ ഒളിപ്പിച്ചു വെച്ചത്.
ഓടോറിക്ഷയിൽ നിന്നിറങ്ങി നടന്ന് പോകുന്നതിനിടെ സംശയം തോന്നിയാണ് പൊലീസ് പരിശോധന നടത്തിയത്. മൊബൈൽ ഫോണിന്റെ ബാറ്ററിയുടെ സ്ഥാനത്ത് മൂന്ന് പൊതികളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്തിന് പല തന്ത്രവും പയറ്റാറുണ്ടെങ്കിലും മൊബൈൽ ഫോണിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നത് ജില്ലയിൽ ഇത് ആദ്യമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Arrested, Cheruvathur, MDMA, Malayalam News, Crime, Youth found a new way to hide MDMA.