Found Dead | ലോഡ്ജ് ജീവനക്കാരനായ യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ, ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
Feb 21, 2024, 18:37 IST
കാഞ്ഞങ്ങാട്: (KasargodVartha) ലോഡ്‌ജ് ജീവനക്കാരനെ രക്തം വാർന്ന് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസ്‌ദുർഗ് പുതിയകോട്ട സൂര്യവംശി ലോഡ്‌ജിലെ ജീവനക്കാരനായ മടിക്കൈ മേക്കാട്ടെ ഓമനയുടെ മകൻ അനൂപ് (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് താമസിക്കുന്ന മുറിയിൽ അബോധാവസ്ഥയിൽ രക്തം വാർന്ന് കണ്ടെത്തിയത്. ഉടൻ ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മുമ്പ് കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. പിന്നീട് ചികിത്സയിൽ അസുഖം ഭേദമായി വീണ്ടും ജോലിക്കെത്തിയതായിരുന്നു.
തലയിൽ മുറിവേറ്റ് രക്തംവാർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Found Dead, Obituary, Malayalam News, Lodge, Youth found dead in lodge. < !- START disable copy paste -->