Found Dead | മാതാവ് മരിച്ചതിൻ്റെ 5-ാം ആണ്ട് ചടങ്ങ് ദിവസം മകനെ മരിച്ച നിലയിൽ കണ്ടെത്തി
Jul 15, 2023, 20:30 IST
നീലേശ്വരം: (www.kasargodvartha.com) മാതാവ് മരിച്ചതിൻ്റെ അഞ്ചാമത് ആണ്ട് ചടങ്ങ് ദിവസം മകനെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ ബങ്കളം അംഗനവാടിക്ക് സമീപത്തെ പുള്ളുവൻ വീട്ടിൽ വിജയന്റെ മകൻ വിഘ്നേഷ് (18) ആണ് മരിച്ചത്. വിഘ്നേഷിന്റെ മാതാവ് കാർത്യായനിയുടെ അഞ്ചാം ചരമ വാർഷികമായിരുന്നു വെള്ളിയാഴ്ച. ബന്ധുക്കളെയല്ലാം വിളിച്ചുകൂട്ടി വിഘ്നേഷ് തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിന് ശേഷം വിഘ്നേഷിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞശേഷം പഠനം നിർത്തി ടൈൽസിന്റെ ജോലിക്ക് പോയിരുന്ന വിഘ്നേഷ് ഇപ്പോൾ പയ്യന്നൂർ പെരുമ്പയിലെ ചെരുപ്പ് കടയിൽ വില്‍പനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു.
ജ്യോതിക ഏകസഹോദരിയാണ്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Keywords: Nileshwaram, Obituary, Found Dead, Mother. Son, Home, Payyannur, Police, Hospital, Youth found dead at home.