സ്കൂടെറും ഓടോ റിക്ഷയും കാറും അപകടത്തിൽപ്പെട്ട് ഗൾഫിൽ നിന്നും മടങ്ങിയെത്തിയ യുവാവ് മരിച്ചു
May 23, 2021, 23:26 IST
കാസർകോട്: (www.kasargodvartha.com 23.05.2021) സ്കൂടെറും ഓടോ റിക്ഷയും കാറും അപകടത്തിൽപ്പെട്ട് ഗൾഫിൽ നിന്നും മടങ്ങിയെത്തിയ യുവാവ് മരിച്ചു. കാസർകോട് കൊറക്കോട് ബിലാൽ നഗറിലെ മുഹമ്മദ് ശകീർ (21) ആണ് മരിച്ചത്.
കൊറക്കോട്ടെ ഓടോ റിക്ഷ ഡ്രൈവർ ബശീർ - സുഹ്റ ദമ്പതികളുടെ മകനാണ്.
കൊറക്കോട്ടെ ഓടോ റിക്ഷ ഡ്രൈവർ ബശീർ - സുഹ്റ ദമ്പതികളുടെ മകനാണ്.
ഗൾഫിൽ ജോലിചെയ്തു വന്നിരുന്ന ശകീർ അടുത്തിടെ ചക്കര ബസാറിൽ മൊബൈൽ സെർവീസ് കട തുറന്നിരുന്നു. ഞായറാഴ്ച വൈകീട്ട് ജോലി സംബന്ധമായ ആവശ്യത്തിന് സ്കൂടെറിൽ പോകുമ്പോൾ വിദ്യാനഗറിൽ വെച്ച് ഓടോ തട്ടുകയും പിന്നീട് കാറിടിക്കുകയുമായിരുന്നു. അപകടം വരുത്തിയ കാർ നിർത്താതെ പോയി. ഓടോ കസ്റ്റഡിയിലെടുത്തു.
സഹോദരങ്ങൾ ശകീന, ശമീമ. കുടുംബത്തിന് താങ്ങായിരുന്ന ഏക ആൺതരിയെയാണ് കുടുംബത്തിന് നഷ്ടമായത്.
Keywords: Kerala, News, Kasaragod, Top-Headlines, Death, Accidental Death, Accident, Scooter, Autorikshaw, Car, Youth dies after scooter, auto-rickshaw and car crash.
< !- START disable copy paste -->