Train Accident | കാസർകോട്ട് യുവാവും വിദ്യാർഥിയും ട്രെയിൻ അപകടത്തിൽ പെട്ടു; ഒരാൾ മരിച്ചു; വിദ്യാർഥിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
Mar 28, 2024, 15:52 IST
കാസർകോട്: (KasargodVartha) യുവാവും വിദ്യാർഥിയും ട്രെയിൻ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മംഗ്ളൂറിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് അപകടം സംഭവിച്ചത്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ച് നിർത്തുകയായിരുന്നു.
മൃതദേഹത്തിൽ നിന്നും ലഭിച്ച പാൻ കാർഡാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. പാളത്തിൽ കുടുങ്ങിയ മൃതദേഹം പൊലീസെത്തിയാണ് കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റിയത്. അതേസമയം ഇതേ ട്രെയിനിൽ നിന്നും വാതിലിനരികിൽ നിൽക്കുന്നതിനിടെ 19 കാരനായ വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീണതായി കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ പൊലീസിനെ അറിയിച്ചു.
കൂത്തുപറമ്പ് സ്വദേശിയാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. കുമ്പളയ്ക്കും കാസർകോടിനും ഇടയിലാണ് അപകടം നടന്നത്. കുമ്പള ഭാഗത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കാസർകോട് ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം വൈകി.
Keywords: News, Kerala, Kasaragod, Accident, Train, Youth, Student, Railway Station, Police, General Hospital, Youth dies after falling from train.
< !- START disable copy paste -->