Obituary | ബ്രേക് പൊട്ടിയ മണല്‍ ലോറിയില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
Dec 9, 2023, 13:07 IST
ബദിയഡുക്ക: (KasargodVartha) ബ്രേക് പൊട്ടിയ മണല്‍ ലോറിയില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് പാടി എതിര്‍ത്തോട് ഹൗസിലെ മുഹമ്മദ് നൗഫല്‍ (23) ആണ് മരിച്ചത്. നീര്‍ച്ചാല്‍ ഗോളിയടുക്കത്ത് ശനിയാഴ്ച പുലര്‍ച്ചെ 9.40 മണിയോടെയാണ് അപകടമുണ്ടായത്. കുമ്പള ഭാഗത്ത് നിന്നും മണല്‍ കയറ്റി വന്ന കെ എല്‍ 14 ജെ 2536 നമ്പര്‍ ലോറിക്കടിയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പെട്ട ലോറി മണല്‍തിട്ടയിലിടിച്ചാണ് നിന്നത്.
പൊലീസ് ജീപ് കണ്ട് മണല്‍ കടത്തുകയായിരുന്ന രണ്ട് ടിപര്‍ ലോറികള്‍ ഗോളിയടുക്കത്തെ ചെറിയ കുന്നിന്‍മുകളില്‍ കയറ്റിവെച്ചിരുന്നുവെന്നും പൊലീസ് ജീപ് പോയ ശേഷം ഇതില്‍ ഒരു ടിപര്‍ ലോറി ഓടിച്ച് പോയിരുന്നതായും പറയുന്നു. നൗഫല്‍ ഓടിച്ച ലോറിയുടെ ബ്രേക് പൊട്ടിയതിനാല്‍ ലോറി പിന്നിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ നൗഫല്‍ രക്ഷപ്പെടാനായി ലോറിയില്‍ നിന്നും എടുത്തുചാടുകയായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
കൂടെ മറ്റു ലോറിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തായ അബൂബകര്‍ സിദ്ദീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എതിര്‍ത്തോട്ടെ അബ്ദുര്‍ റഹ്‌മാന്‍ - ആഇശ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ നാസര്‍, മുനീര്‍, ലത്വീഫ്, അസ്മി.
Keywords: News, Kerala, Kasaragod, Badiyadkka, Accident, Obitaury, Malayalam News, Police, Lorry,Case, Investigation, Youth died while trying to jump from lorry.
< !- START disable copy paste -->