Accident | സ്‌കൂടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു
Jan 20, 2024, 12:39 IST
മുള്ളേരിയ: (KasargodVartha) സ്‌കൂടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആദൂർ സി എ നഗറിലെ അബ്ദുൽ ഖാദർ - റംല ദമ്പതികളുടെ മകൻ റഈസ് അൻവർ (18) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കുമ്പള - മുള്ളേരിയ പാതയിൽ ദേലംപാടിയിലാണ് അപകടം നടന്നത്. മുള്ളേരിയയിൽ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു റഈസ്.
ജോലി സംബന്ധമായ കാര്യങ്ങൾക്കായി മറ്റൊരാളുടെ കൂടെ യാത്ര ചെയ്യുമ്പോൾ എതിർദിശയിൽ നിന്ന് വന്ന മിനിലോറിയും സ്‌കൂടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ റഈസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.