Accident | ബേവിഞ്ച വളവില്‍ ബൈക് ലോറിക്കടിയില്‍പ്പെട്ട് പിറകിലിരുന്ന വിദ്യാർഥി മരിച്ചു; ഇരുചക്രവാഹനം ഓടിച്ച യുവാവിന് ഗുരുതരം
Dec 23, 2023, 17:11 IST
ചെര്‍ക്കള: (KasargodVartha) ബേവിഞ്ച വളവില്‍ ബൈക് ലോറിക്കടിയില്‍പ്പെട്ട് പിറകിലിരുന്ന വിദ്യാർഥി മരിച്ചു. ബൈക് ഓടിച്ച യുവാവിന് ഗുരുതരമായി പരുക്കേറ്റു. എരിയപ്പാടിയിലെ അബ്ദുല്ല - സൈനബ് ദമ്പതികളുടെ മകൻ ശിഹാബ് ആണ് (17) മരിച്ചത്. എരിയപ്പാടിയിലെ ആദിൽ എന്ന യുവാവിനാണ് പരുക്കേറ്റത്. കെ എല്‍ 60 ബി 9503 നമ്പര്‍ ബൈക് ടോറസ് ലോറിക്കടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്.
ബൈക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്കടിയിലേക്ക് നിരങ്ങി പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ലോറിക്കടിയില്‍ അകപ്പെട്ട യുവാക്കളെ വലിച്ച് പുറത്തെടുത്ത് ഉടന്‍ തന്നെ മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശിഹാബ് വഴി മധ്യേ മരണപ്പെടുകയായിരുന്നു.
അപകടം വരുത്തിയ ടോറസ് ലോറി കസ്റ്റഡിയിലെടുത്തതായി വിദ്യാനഗര്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നായ്മാർമൂല ടിഐഎച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ശിഹാബ്. സഹോദരങ്ങൾ: ശാനിബ, ശബീബ. മംഗ്ളുറു പിഎ കോളജിൽ ഒന്നാം വർഷ ബിബിഎ ലോജിസ്റ്റിക്‌സ് വിദ്യാർഥിയാണ് പരുക്കേറ്റ ആദിൽ.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Cherkala, Accident, Died, Bike-Lorry, Mangalore, Hospital, Police, Youth died in bike-lorry collision.
< !- START disable copy paste -->