ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Aug 18, 2020, 10:40 IST
ഉപ്പള: (www.kasargodvartha.com 18.08.2020) ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കാസർകോട് പൈവളിഗെ ബട്ടക്കളായി പാലത്തിന് സമീപം തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. കുടാൽ മെർക്കളയിലെ പരപ്പു ഹൗസിൽ എം അബൂബക്കർ എന്ന സിദ്ദിഖ് (37) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
< !- START disable copy paste -->

Keywords: Kerala, News, Kasargod, Uppala, Accident, Death, Bike, Lorry, Hospital, Injured, Death, Youth died in Bike Lorry Clash.
< !- START disable copy paste -->