city-gold-ad-for-blogger

Accident | തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കാസർകോട്: (www.kasargodvartha.com)  തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ - ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്ശീർ (23) ആണ് മരിച്ചത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസിൽ.

Accident | തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്‌രിയ ഹോടെലിന് സമീപം വെച്ചാണ് സംഭവം. ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്നിൽ പോവുകയായിരുന്ന മറ്റൊരു വാഹനം ബ്രെകിട്ടപ്പോൾ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കെഎസ്ആർടിസി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു.

വിവരം അറിഞ്ഞു കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെ എസ് ആർ ടി സി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ: തമീം, ത്വാഹ.

Accident | തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Accident | തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Keywords:  Latest-News, Top-Headlines, Kasaragod, Accidental Death, KSRTC, KSRTC-bus, Bike-Accident,  Youth died in Bike Collision With KSRTC.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia