Obituary | ബുള്ളറ്റ് ബൈകിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; വിടവാങ്ങിയത് യുവ ഫുട്‌ബോള്‍ താരം
Jun 9, 2023, 10:36 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) ബുള്ളറ്റ് ബൈകിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടക്കാവ് കോളനിയിലെ വെമ്പിരിഞ്ഞന്‍ മോഹനന്‍ - ടി കാര്‍ത്യായനി ദമ്പതികളുടെ മകന്‍ ടി മനീഷ് കുമാർ (31) ആണ് മരിച്ചത്. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 27നാണ് വീട്ടില്‍ നിന്ന് നടക്കാവിലേക്ക് നടന്നുപോകുന്നതിനിടയില്‍ മനീഷ് കുമാർ അപകടത്തിൽ പെട്ടത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. മൂന്നര മാസത്തോളമായി ആശുപത്രിയിലായിരുന്നു. നാട്ടുകാര്‍ മനീഷിനായി ചികിത്സാ സഹായ കമിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
യുവ ഫുട്ബോൾ താരം കൂടിയായിരുന്നു മനീഷ് കുമാർ. വിവിധ ടീമുകൾക്ക് വേണ്ടി കളിച്ചിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം നടക്കാവ് കോളനി സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. സഹോദരങ്ങള്‍: ടി മഹേഷ് കുമാര്‍, മനേഷ്‌കുമാര്‍.
Keywords: News, Kasaragod, Kerala, Trikaripur, Football Player, Accident, Hospital, Treatment, Youth died after being injured in bike accident.
< !- START disable copy paste -->