city-gold-ad-for-blogger
Aster MIMS 10/10/2023

യൂത്ത് കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച് തന്നെയിറങ്ങുന്നു; പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കാസര്‍കോട് നിന്നും ആരംഭിക്കുന്ന കുറ്റവിചാരണ മാര്‍ച്ച് സെക്രട്ടറിയേറ്റ് ഉപരോധത്തോടെ സമാപിക്കും

കാസര്‍കോട്: (www.kasargodvartha.com 17/04/2017) യൂത്ത് കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച് തന്നെയിറങ്ങുന്നു. കാസര്‍കോട് നിന്നും മെയ് ഒന്നിന് ആരംഭിക്കുന്ന യൂത്ത് മാര്‍ച്ച് പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 25ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഉപരോധത്തോടെ സമാപിക്കും.

വര്‍ഗ്ഗീയതയ്‌ക്കെതിരെ നാടുണര്‍ത്തുക, ഭരണ തകര്‍ച്ചയ്‌ക്കെതിരെ മനസുണര്‍ത്തുക, എന്ന മുദ്രാവാക്യവുമായാണ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന മാര്‍ച്ച് നടത്തുന്നത്. മെയ് ഒന്നിന് വൈകിട്ട് മൂന്നുമണിക്ക് ബദിയടുക്കയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കുറ്റവിചരണ യാത്ര ആരംഭിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച് തന്നെയിറങ്ങുന്നു; പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ കാസര്‍കോട് നിന്നും ആരംഭിക്കുന്ന കുറ്റവിചാരണ മാര്‍ച്ച് സെക്രട്ടറിയേറ്റ് ഉപരോധത്തോടെ സമാപിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡണ്ട് അമരീന്ദര്‍ സിങ്, രാജാ ബ്രാര്‍ ഫഌഗ് ഓഫ് ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസിനിക്, കെപിസിസി പ്രസിഡണ്ട് എം എം ഹസ്സന്‍ തുടങ്ങി ദേശീയ സംസ്ഥാന നേതാക്കള്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തിരുവനന്തപുരത്ത് മാര്‍ച്ച് 25ന് യാത്രയുടെ സമാപനപരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, കെ മുരളാധരന്‍, ദേശീയ സെക്രട്ടറി ദീപക് ബാബറിയ, എം എന്‍ സൂരജ്, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന രവീന്ദ്രദാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടിയായി മാര്‍ച്ച് മാറുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. വര്‍ഗ്ഗീയത, കൊലപാതക രാഷ്ട്രീയം, ക്രമസമധാന തകര്‍ച്ച, തൊഴിലില്ലായ്മ, തസ്തികകള്‍ വെട്ടിക്കുറയ്ക്കല്‍, പോലീസിന്റെ നിഷ്്ക്രിയത്വം, സദാചാര ഗുണ്ടായിസം, വിദ്യാഭ്യാസ കച്ചവടം, ഭൂമി കയ്യേറ്റം, സ്ത്രീസുരക്ഷ, വിലക്കയറ്റം എന്നിവയ്‌ക്കെതിരെയുള്ള യുവപ്രതിരോധമാണ് ലക്ഷ്യം വെക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ സര്‍വ്വീസിലെ മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ് ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പിണറായി സര്‍ക്കാരിന്റ ശ്രമം. എന്നാല്‍ ഒഴിവുകളൊന്നും റിപ്പോര്‍ട്ട ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് തസ്തികകള്‍ വെട്ടിക്കുറച്ചുള്ള പ്രഖ്യാപനമാണ് നടത്തിയത്.

പിണറായി ഗവണ്‍മെന്റ് സമസ്തമേഖകളിലും പരാജയപ്പെട്ടിരിക്കുകയാണെന്നും കേന്ദ്രത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് നയം സ്വീകരിക്കുന്ന മോഡീ ഗവണ്‍മെന്റിനെ അതേപടി അനുകരിക്കുകയാണെന്നും ഡീന്‍ കുര്യക്കോസ് കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രിയും എംഎല്‍എയും തന്നെ ഭൂമാഫിയകള്‍ക്ക് നേതൃത്വം നല്‍കുകയാണ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ അടിച്ചോടിക്കുന്നു, സുപ്രസിദ്ധ സിനിമാനടി മുതല്‍ പിഞ്ചുകുട്ടികള്‍ വരെ ഈ ഗവണ്‍മെന്റിന്റെ കാലത്ത് പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, വിഷുവിന് കണികാണാന്‍ പിണറായിയുടെ ചിത്രം വെക്കാന്‍ കൊതിച്ച പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാരിന് മറ്റ് ഏത് കുടുംബത്തിന് നീതി നടപ്പാക്കാന്‍ കഴിയുമെന്ന് ഡീന്‍ ചോദിച്ചു.

രണ്ട് ഫാസിസ്റ്റ് ഗവണ്‍മെന്റുകള്‍ക്കെതിരെയും മതേതര കക്ഷികളും ജനങ്ങളും കോണ്‍ഗ്രസിനു പിന്നില്‍ ഒന്നിച്ചണിനിരക്കേണ്ട കാലഘട്ടമാണിത്. മലപ്പുറത്തെ യുഡിഎഫിന്റെ വമ്പിച്ച വിജയവും ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്തുന്നു. മണിപ്പൂരിലും ഗോവയിലും വേട്ടക്കാര്‍ ഭരണം വെട്ടിപ്പിടിക്കുകയായിരുന്നു ചെയ്തത്.

വടക്കേ ഇന്ത്യയില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി ഭൂരിപക്ഷം കൈകലാക്കുകയായിരുന്നുവെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനെതിരെയെല്ലാം ശക്തമായ ജനവികാരമാണ് ഉയര്‍ന്നുവരേണ്ടതെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു സാഹചര്യത്തിലാണ് 'വര്‍ഗ്ഗീയതയ്‌ക്കെതിരെ നാടുണര്‍ത്തുക', 'ഭരണ തകര്‍ച്ചയ്‌ക്കെതിരെ മനസുണര്‍ത്തുക' എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് കേരളം മുഴുവന്‍ മാര്‍ച്ച് നടത്തുന്നത്. 140 നിയോജകമണ്ഡലങ്ങളിലെ ഓരോ കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ഭാരവാഹികളായ ശ്രീജിത്ത് മാടക്കല്‍, മനാഫ് നുള്ളിപ്പാടി, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ഉസ്മാന്‍ അണങ്കൂര്‍ എന്നിവരും ഡീന്‍ കുര്യാക്കോസിനോടൊപ്പം ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  kasaragod, Kerala, News, Congress, Pinarayi-Vijayan, Ramesh-Chennithala, Government, Voting, India, parliament.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL