മത്സ്യത്തൊഴിലാളിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jul 29, 2020, 11:13 IST
കാസര്‍കോട്: (www.kasargodvartha.com 29.07.2020) മത്സ്യത്തൊഴിലാളിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ രാമന്റെ മകന് ഷാജി (38) യെയാണ് പള്ളം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ചായ കുടിച്ച് വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു.
ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് റെയില്‍വേ പാളത്തിന് സമീപം ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങള്‍: ഷൈജ, സരിത. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
യൂത്ത് കോണ്‍ഗ്രസ് കസബ കടപ്പുറം മേഖല സെക്രട്ടറിയായിരുന്നു ഷാജി.
Keywords: Kasaragod, Kerala, news, Top-Headlines, Train, Death, Nellikunnu, Youth congress worker found dead after train hit
< !- START disable copy paste -->