Police Booked | കുട്ടികളെ തമ്മിൽ പ്രകൃതി വിരുദ്ധ പീഡനത്തിൽ ഏർപെടുത്തി മൊബൈൽ ഫോണിൽ പകർത്തിയതായി പരാതി; യുവാവിനെതിരെ പോക്സോ കേസ്
Oct 13, 2023, 20:40 IST
ബേക്കൽ: (KasargodVartha) പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തമ്മിൽ പ്രകൃതി വിരുദ്ധ ലൈംഗീകപീഡനത്തിൽ ഏർപെടുത്തിയ ശേഷം അതിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 25 കാരനെതിരെയാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയും വ്യാഴാഴ്ചയും കഴിഞ്ഞ മാസം ഒരു ദിവസവുമാണ് ഒമ്പതും പത്തും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ഉപയോഗിച്ച് പ്രതി പ്രകൃതി വിരുദ്ധ രതിക്രീഡകൾ ചിത്രീകരിച്ചതെന്നാണ് പരാതി. വെള്ളത്തിന്റെ ടാങ്ക് ശുചിയാക്കാനെന്ന വ്യാജേന കുട്ടികളെ വിളിച്ചുവരുത്തുകയും പിന്നീട് കുട്ടികൾ തമ്മിലുള്ള പീഡനദൃശ്യം മൊബൈലിൽ പകർത്തുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
വീട്ടിൽ എത്തിയപ്പോൾ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡിപ്പിച്ചതായുള്ള വിവരം പുറത്തുവന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പൊലീസിൽ വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ 14 കാരനിൽ നിന്നും മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Top-Headlines, Kerala-News, kasaragod, Kerala, Kasaragod-News, Police Booked, Police FIR, POCSO act, Malayalam News,