Police Booked | ഗൃഹനാഥനെ സ്‌കൂടർ ഇടിച്ച് വധിക്കാൻ ശ്രമിച്ചതായി പരാതി; യുവാവിനെതിരെ കേസ്
Mar 2, 2024, 18:59 IST
ആദൂർ: (KasargodVartha) സ്‌കൂടർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മുളിയാർ മാസ്‌തികുണ്ടിലെ എം പി ഇബ്രാഹിമിൻ്റെ (56) പരാതിയിലാണ് സ്കൂടർ യാത്രികൻ ഫാറൂഖ് എന്നയാൾക്കെതിരെ വധശ്രമത്തിന് ആദൂർ പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പരാതിക്കാരനെ ദേഹത്ത് സ്‌കൂടർ കയറ്റി ഇടിച്ചിടുകയും റോഡിലേക്ക് വീണപ്പോൾ വീണ്ടും സ്കൂടറുമായിയെത്തി ദേഹത്തിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി.
സാരമായി പരുക്കേറ്റ ഇബ്രാഹിമിനെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരാതിയിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Keyworsd: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Youth booked on charges of murder attempt.